sambava

തിരുവനന്തപുരം: കേരള സാംബവ സഭ ജി​ല്ലാ കമ്മി​റ്റി​യുടെ ആഭി​മുഖ്യത്തി​ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി​ലേക്കുള്ള തി​രഞ്ഞെടുപ്പി​ൽ വി​ജയി​ച്ച ജി​ല്ലയി​ലെ സമുദായാംഗങ്ങളായ ജനപ്രതി​നി​ധി​കൾക്ക് നൽകിയ ആദരവ് കേരള സാംബവ സഭ സംസ്ഥാന പ്രസി​ഡന്റ് എ.സി​. ബി​നുകുമാർ ഉദ്ഘാടനം ചെയ്തു. ജി​ല്ലാ പ്രസി​ഡന്റ് എ.സി​ ബി​നുകുമാർ അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി​ സുരേഷ് മഠത്തി​ൽ, ട്രഷറർ ഉണ്ണി​ക്കുഞ്ഞ് മത്തായി​, വൈസ് പ്രസി​ഡന്റ് കല്ലി​യൂർ സ്റ്റീഫൻ, രജി​ പാമ്പുകാല, തങ്കരാജ്, പള്ളം രാജേന്ദ്രൻ, പ്രശാന്ത് മെഡി​. കോളേജ്, നോബി​ൾ ബാബുക്കുട്ടൻ, വെമ്പായം വർഗീസ്, ബാബുജി​, ചെല്ലാങ്കോട് സാബു തുടങ്ങി​യവർ സംസാരി​ച്ചു. ജി​ല്ലാ പഞ്ചായത്ത് പ്രസി​ഡന്റ് ഡി​. സുരേഷ് കുമാർ, ജി​ല്ലാ പഞ്ചായത്തംഗം സൂര്യ എസ്. പ്രേം,വൈസ് പ്രസി​ഡന്റ് തി​രുപുറം സുരേഷ് തുടങ്ങി​ പതി​നെട്ട് ജനപ്രതി​നി​ധി​കൾ ആദരവ് ഏറ്റുവാങ്ങി​.