ldf-kerala-viksana-yathra

നെയ്യാറ്റിൻകര: സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫിന്റെ കേരള വികസന യാത്രക്ക് സ്വീകരണം നൽകുന്നതിനായുള്ള സ്വഗത സംഘം രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എം.എൽ.എ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, സി.പി.എം സെക്രട്ടറിയേറ്റ് അംഗം പുത്തൻചന്ത വിജയൻ, സി.പി.എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി. ശ്രീകുമാർ, നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. അജയകുമാർ,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൻ. ശ്രീകുമാരൻ, എസ്. രാഘവൻ നായർ, കൊടങ്ങാവിള വിജയകുമാർ, ഡബ്ലൂ.ആർ. ഹീബ, നെയ്യാറ്റിൻകര രവി, വി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പി.കെ. രാജ്മോഹൻ ജനറൽ കൺവീനറായി എ.എസ്. ആനന്ദ് കുമാർതുടങ്ങി 501 പേ‌ർ ഉൾപ്പെട്ടതാണ് സംഘം.