anu

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു ഇമ്മാനുവൽ. ബാലതാരമായിട്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് മലയാളത്തിൽ വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. തമിഴ്, തെലുങ്ക് എന്നീ മേഖലയിലാണ് താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് നടിക്ക് ഇപ്പോൾ ഉള്ളത്. തനിക്ക് ലഭിക്കുന്ന ഓരോ വേഷവും വളരെ ഭംഗിയായിട്ടാണ് ചെയ്തു നൽകുന്നത്. നിരവധി ആരാധകരുള്ള അനുവിന് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സാനുള്ളത്. അതുകൊണ്ടുതന്നെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് തരംഗമാകുന്നത്. ഗ്ലാമർ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമാണ് താരം അധികവും പോസ്റ്റ് ചെയ്യാറുള്ളത്. ഇത്തവണ കൂടുതൽ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. നീല സാരീയിൽ മിന്നിത്തിളങ്ങുകയാണ് അനു. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വൈറലായി. ഒരുപാട് മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. മലയാളത്തിൽ തനിക്ക് നല്ലൊരു വേഷം ലഭിച്ചാൽ തീർച്ചയായും ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്നാണ് താരം പറഞ്ഞിട്ടുള്ളത്. എന്തായാലും ഓരോ മലയാളി ആരാധകരും നടിയുടെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ്.