honey

2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഹണി റോസ്. മികച്ച അഭിനയം കാഴ്ചവച്ച താരത്തെ തേടി പിന്നീട് നിരവധി അവസരങ്ങളെത്തി. മലയാള സിനിമ കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നീ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ കാലയളവിൽ നേടിയെടുത്തത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് ഹണി ജനശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഒട്ടുമിക്ക പ്രമുഖ നടന്മാരോടൊപ്പവും അഭിനയിക്കാൻ ഹണി റോസിനു അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് റിംഗ് മാസ്റ്റർ, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചു. ഏറ്റവും അടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമായിലെ ഗ്ലാമർ വേഷം ആണ്. പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ നടി മറക്കാറില്ല. എന്നാൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വെള്ള സാരിയിലാണ്. അതീവ സുന്ദരിയായി എത്തിയ താരത്തിെന്റെ ചിത്രങ്ങൾ തരംഗമായി മാറിയിട്ടുണ്ട്.