
നെയ്യാറ്റിൻകര: വീട്ടിലെ മുകൾ നിലയിലെ പടി കയറുന്നതിനിടെ കാൽ വഴുതി താഴെ വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാലക്കടവ് മണികണ്ഠഭവനിൽ ഷഠാനന്റെ ഭാര്യ വസന്തകുമാരിയാണ് (69) മരിച്ചത്. കഴിഞ്ഞ 27ന് വീട്ടിലെ പടി കയറുന്നതിനിടെ കാൽ വഴുതി വസന്തകുമാരി താഴെ വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ മകളും ബന്ധുക്കളും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രി മരിച്ചു. മക്കൾ: ബീന.എസ്.വി, ദീപ്തി.എസ്.വി. മരുമക്കൾ: ശ്രീകുമാർ, മണികണ്ഠൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.