modi

തിരുവനന്തപുരം: തിരുമലയിലും പേരൂർക്കടയിലുമടക്കം നഗരത്തിൽ കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്രത്തിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി അരുവിക്കരയിൽ പൂർത്തിയായ 75 എം.എൽ.ടി പ്ളാന്റിന്റെ ഉദ്ഘാടനം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മാേദി ഓൺലൈനിൽ നിർവഹിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയുക്ത സംരംഭമായ പ്ളാന്റിലൂടെ നഗരത്തിലെ കുടിവെള്ള ക്ഷാമം ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ.

മൂന്ന് ഏക്കറിൽ നിർമ്മിച്ച പ്ളാന്റിന് 56 കോടി രൂപയാണ് ചെലവായത്. വാട്ടർ അതോറിട്ടി തിരുവനന്തപുരം പ്രോജക്ട് ഡിവിഷനാണ് നിർമ്മാണ ചുമതല.