milma

തിരുവനന്തപുരം: ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി എഴുപതിൽ നിന്ന് 100 രൂപയായി മിൽമ വർദ്ധിപ്പിച്ചു.

ഈ നിരക്കിൽ ഇന്നു മുതൽ മിൽമ കാലിത്തീറ്റ ലഭിക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ അറിയിച്ചു.

കൊവിഡിനെ തുടർന്ന് ക്ഷീരകർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് സബ്സിഡി വർദ്ധിപ്പിച്ചത്.