
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാനും കേരളത്തിലെ മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലുമായ പ്രേമൻ ദിനരാജിന്റെ പിതാവ് ആർ. ദിനരാജ് ദാസ് (97, മുൻ വാർഫ് സൂപ്രണ്ട്, കൊച്ചിൻ പോർട്ട്) നിര്യാതനായി. എറണാകുളം മട്ടാഞ്ചേരി ഇൗരേഴത്ത് പരേതനായ രാമൻ വൈദ്യരുടെ മകനാണ്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പ്രേമൻ ദിനരാജ്, പ്രീതാപ്രസന്നകുമാർ, സംഗീതാകലേഷൻ. മരുമക്കൾ: ഷീലാ പ്രേമൻ, പ്രസന്നകുമാർ (സൗദി അറേബ്യ), കലേഷൻ (തകടിയിൽ ഗ്രൂപ്പ്, പൊൻകുന്നം, കട്ടപ്പന).