fg

വർക്കല:റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ പ്രോജെക്ടിന്റെ ഭാഗമായി റോട്ടറി ക്ലബുകളായ വർക്കല,കഴക്കൂട്ടം,ട്രിവാൻഡ്രം സെൻട്രൽ എന്നിവ സംയുക്തമായി വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച ശിവഗിരി റോട്ടറി ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.

ശിവഗിരി ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് ഗവർണർ ഡോ.തോമസ് വാവാനികുന്നേൽ,വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി,വർക്കല റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണകുമാർ,കൗൺസിലർ ഷീന ഗോവിന്ദ്,പി.ഡി.ജിമാരായ ശിരീഷ് കേശവൻ,സുരേഷ് മാത്യു,എ.ജി.പ്രദീപ്കുമാർ, റെയ്‌നോൾഡ്‌ ഗോമസ്,ഡോ.അഭിലാഷ്‌ രാമൻ, കഴക്കൂട്ടം റോട്ടറി ക്ലബ് പ്രസിഡന്റ് ജീവൻ ,തിരുവനന്തപുരം റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് കുരുവിള കുര്യൻ,തുടങ്ങിയവർ സംസാരിച്ചു.