sachidanandan

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്.

ഡോ.ദേശമംഗലം രാമകൃഷ്ണൻ അദ്ധ്യക്ഷനായും ഡോ.സി. ആർ.പ്രസാദ്, ഡോ.എസ്.നസീബ്, ഡോ.എസ്.ഷിഫ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഏകകണ്‌ഠേന സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽനൽകുമെന്ന് സർവകലാശാല അറിയിച്ചു.