
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. എൻ.ആർ. ഗ്രാമപ്രകാശിന്റെ 'എരിയുന്ന മഹാവനങ്ങൾ;' ' ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി സ്മരണ ' എന്ന പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു. മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ പുസ്തകം ഏറ്റുവാങ്ങി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്, എഴുത്തുകാരി വി.എസ്. ബിന്ദു, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു, ഗ്രന്ഥകാരൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു.