
തിരുവനന്തപുരം: സ്‌കൂളുകളിൽ കൊവിഡ്കാലത്ത് പുതിയ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ഏതെങ്കിലും കുട്ടിക്ക് നിലവിലുള്ള യൂണിഫോം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ മറ്റ് വസ്ത്രങ്ങൾ ധരിക്കാൻ പ്രഥമാദ്ധ്യാപകൻ അനുവദിക്കണം. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സർക്കുലർ ഇറക്കണമെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളോട് പുതിയ യൂണിഫോമിൽ കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ നിർദ്ദേശിക്കരുതെന്നും കമ്മിഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് ഉത്തരവിൽ വ്യക്തമാക്കി.