money

തിരുവനന്തപുരം : മലബാർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 2019 ജനുവരി 1 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് വർദ്ധനവ്. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 8,500 രൂപയായും ഏറ്റവും കൂടിയത് 41,500 രൂപയായും വർദ്ധിപ്പിച്ചു.