k-phone

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ.ഫോൺ സൗജന്യ ഇന്റർനെറ്റ് പദ്ധതിയുടെ ആദ്യഘട്ടം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്തേക്കും. ഏഴ് ജില്ലകളിലായി ആയിരത്തോളം സർക്കാർ ഒാഫീസുകളാണ് കെ.ഫോൺ ഇന്റർനെറ്റ് ശൃംഖലയിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്തെ 5700സർക്കാർ ഒാഫീസുകൾ ഒരു ഇന്റർനെറ്റ് വലയത്തിൽ കൊണ്ടുവരികയും സംസ്ഥാനത്തെ പാവപ്പെട്ട ഇരുപത് ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്സേവനം നൽകുകയുമാണ് കെ. ഫോൺ ലക്ഷ്യം.