murukan

പാറശാല: റോഡ് മുറിച്ച് കടക്കവേ വർക്ക്ഷോപ്പ് ജീവനക്കാരൻ കാറിടിച്ച് മരിച്ചു. പളുകൽ മത്തമ്പാല കരയ്ക്കാട് പുത്തൻവീട്ടിൽ പരേതരായ നടരാജന്റെയും രാജമ്മയുടെയും മകൻ മുരുകനാണ് (36) മരിച്ചത്. കഴിഞ്ഞ ദിവസം വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. പാറശാലയിൽ നിന്നും കന്നുമാമൂട്ടിലേക്ക് വരികയായിരുന്ന കാർ മുരുകനെ ഇടിച്ചിടുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ യാത്രാ മദ്ധ്യേയാണ് മരിച്ചത്. അപകടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അവിവാഹിതനാണ്. സഹോദരങ്ങൾ: അശോകൻ, അംബിക, സിന്ധു, കല, ലത, പരേതനായ ശശികുട്ടൻ.