
തിരുവനന്തപുരം: സി.പി.എമ്മിലെ സ്ഥാനാർത്ഥി നിർണയം എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥ പൂർത്തിയാകുന്നതിനു തൊട്ടുപിന്നാലെ ഉണ്ടാകും. മിക്കവാറും 27ന്. അതിനു മുമ്പ് തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാൽ ചർച്ചകൾ അല്പം കൂടി നേരത്തേയാക്കും.
സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ ജാഥയിലായതിനാൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് നേതൃത്വം നൽകുന്നത്. സി.പി.ഐ നേതൃത്വവുമായും വിവിധ ഘടകകക്ഷികൾ ചർച്ച നടത്തിയേക്കും.
രണ്ട് ടേം മത്സരിച്ചവരെയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും ഒഴിവാക്കണമെന്ന മാനദണ്ഡം കഴിഞ്ഞ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗീകരിച്ചിരുന്നു. അനിവാര്യമെങ്കിൽ ഇളവുകൾ അനുവദിക്കും.