ddd

കൊടകര: ചെട്ടിച്ചാലിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ കവർച്ച. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 95 പവൻ സ്വർണം മോഷ്ടിച്ചു.

മറ്റത്തൂർ ചെട്ടിച്ചാൽ കൊല്ലിക്കര പ്രിയേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രിയേഷും കുടുംബവും വിദേശത്താണ്. അമ്മ ഓമന മാത്രമാണ് മോഷണം നടന്ന വീട്ടിൽ താമസം ഉണ്ടായിരുന്നത്. വിദേശത്ത് നിന്നും ലീവിൽ നാട്ടിൽ എത്തിയിരുന്ന പ്രിയേഷിന്റെ സഹോദരൻ രാജേഷ് രണ്ട് ദിവസം മുമ്പാണ് തിരികെ പോയത്.

രാജേഷിന്റെ വീട്ടിലായിരുന്ന ഓമന വല്ലപ്പോഴും മാത്രമാണ് പ്രിയേഷിന്റെ വീട്ടിൽ വന്നിരുന്നത്. ബുധനാഴ്ച വൈകീട്ടാണ് മോഷണ വിവരം അറിഞ്ഞത്. വീട് പൂട്ടി താക്കോൽ വീട്ടിൽ തന്നെ പ്രത്യേക രീതിയിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കാറാണ് പതിവ്. ഇതേ താക്കോൽ ഉപയോഗിച്ച് മുൻ വാതിൽ തുറന്നു അകത്ത് കയറി സ്വർണം സൂക്ഷിച്ചിരുന്ന അലമാരയുടെ താഴ് തുറന്നാണ് മോഷ്ടിച്ചത്. 90 പവൻ സ്വർണം ഒരു കവറിലും ശേഷിച്ച 5 പവൻ മറ്റൊരു കവറിലുമായാണ് സൂക്ഷിച്ചിരുന്നത്. ഇതിലെ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. മോഷണത്തിന് ശേഷം വീടിന്റെ താക്കോൽ വാതിലിൽ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ വെള്ളിക്കുളങ്ങര പൊലീസും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി...