ari

കൊ​ല്ലം​:​ ​കാ​വ​നാ​ട് ​ആ​നേ​ഴു​ത്ത് ​മു​ക്ക് ​അ​ക്ഷ​ര​ ​ന​ഗ​റി​ലെ​ ​സ്വ​കാ​ര്യ​ ​ഗോ​ഡൗ​ണി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​റേ​ഷ​ൻ​ ​ക​ട​യി​ൽ​ ​നി​ന്ന് ​ക​ട​ത്തി​യ​തെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ 225​ ​ചാ​ക്ക് ​അ​രി​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ര​ണ്ടു​ചാ​ക്ക് ​പ​ച്ച​രി​യും​ ​ഉ​ൾ​പ്പെ​ടും.
സ​ൺ​ ​ബ്രാ​ൻ​ഡ്,​ ​മ​യൂ​രി​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​ബ്രാ​ൻ​ഡു​ക​ളി​ലാ​ണ് ​അ​രി​യും​ ​ഗോ​ത​മ്പും​ ​പാ​യ്ക്ക് ​ചെ​യ്തി​രു​ന്ന​ത്.​ ​പൊ​ലീ​സ് ​വി​വ​രം​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ജി​ല്ലാ​ ​റേ​ഷ​നിം​ഗ് ​ഇ​ൻ​സ്പെ​പെ​ക്ട​റെ​ത്തി​ ​ക​ണ്ടെ​ടു​ത്ത​ ​അ​രി​യും​ ​ഗോ​ത​മ്പും​ ​പ​രി​ശോ​ധി​ച്ച് ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ച്ചു.
ര​ണ്ട് ​ഗോ​ഡൗ​ണു​ക​ളി​ലാ​യി​ട്ടാ​ണ് ​അ​രി​യും​ ​ഗോ​ത​മ്പും​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ഒ​രു​ ​ഗോ​ഡൗ​ണി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്തു​മ്പോ​ൾ​ ​പാ​യ്ക്കിം​ഗ് ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​വി​വി​ധ​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​പ്ലാ​സ്റ്റി​ക് ​ചാ​ക്കും​ ​നി​റ​യ്ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​യ​ന്ത്ര​ങ്ങ​ളും​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​ ​ന​ട​ത്തി​പ്പു​കാ​രാ​യ​ ​ര​ണ്ടു​പേ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​വെ​സ്റ്റ് ​സി.​ഐ​ ​ര​ദീ​ന്ദ്ര​കു​മാ​ർ,​ ​എ​സ്.​ഐ​ ​പ്രേം​ലാ​ൽ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന..

ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​റേ​ഷ​ൻ​ ​സാ​ധ​ന​ങ്ങ​ളാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചാ​ൽ​ ​ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

ര​ജ​നി
ജി​ല്ലാ​ ​റേ​ഷ​നിം​ഗ് ​ഇ​ൻ​സ്പെ​ക്ടർ