thonikkadav

പേരാമ്പ്ര: വിനോദ സഞ്ചാരികളെ മാടി വിളിക്കുകയാണ്‌ തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രം. പ്രകൃതി മനോഹരമായ ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പെരുവണ്ണാമൂഴി റിസർവോയറിന്റെ തീരത്ത് ജലസേചന വിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പരിഷ്‌ക്കരണ പദ്ധതി നടപ്പാക്കിയയോടെ മേഖല ടൂറിസം വികസനത്തിന് പൊൻ തൂവലായി. ആകർഷകമായ ജലനിരപ്പും വിശാലമായ ഹരിത തീരങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാലാകാശവും മേഖലയുടെ അനുഗ്രഹമാണ്. ബോട്ടിംഗ് സെന്റർ, വാച്ച് ടവർ, കഫ്‌റ്റേരിയ, ആറ് റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ, ശൗചാലയം, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ നിർമ്മാണം, തിയേറ്റർ ഗ്രീൻ റൂം നിർമ്മാണം എന്നിവ പരിഷ്‌കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത് വിനോദ വികസനത്തിന് മാതൃകയായി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.