water-atm-ulghadanam

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വഞ്ചിയൂരിൽ വാട്ടർ എ.ടി.എം പ്രവർത്തനം തുടങ്ങി. കോയിൻ ഇട്ട് വെള്ളം എടുക്കുന്ന തരത്തിലാണ് എ.ടി.എം ക്രമീകരിച്ചിട്ടുള്ളത്. ശുദ്ധീകരിച്ച വെള്ളമാണ് ലഭിക്കുക. പഞ്ചായത്തിൽ ആദ്യമായാണ് ഈ പദ്ധതി നടപ്പിലായത്. വെള്ളം ആവശ്യമുള്ളവർ അളവ് അനുസരിച്ചുള്ള കുപ്പി, പാത്രം എന്നിവ കൈയിൽ കരുതണം. കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റേതാണ് പദ്ധതി. ബ്ലോക്കിലെ പ്രധാന സ്ഥലങ്ങളിൽ വാട്ടർ എ.ടി.എം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീജ നിർവഹിച്ചു. ബ്ലോക്ക്‌ അംഗം വി. കവിത, എസ്. പ്രസീത, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.