
തിരുവനന്തപുരം: കേരള ബാങ്കിൽ കോർ ബാങ്കിംഗ് സംവിധാനം ഒരുക്കുന്നതിനുൾപ്പെടെ 500 കോടിയോളം രൂപയുടെ കരാർ നൽകുന്നതിൽ കോടികളുടെ ക്രമക്കേട് നടത്താൻ നീക്കമെന്ന് സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ആരോപിച്ചു. ഒരു അമേരിക്കൻ കമ്പനിക്ക് കരാർ നൽകുന്നതിനുവേണ്ടി കേരള ബാങ്കിലെയും സി.പി.എമ്മിലെയും ചില ഉന്നതർ യോജിച്ചാണ് പ്രവർത്തിക്കുന്നത്. ടെൻഡർ നടപടികൾ വ്യവസ്ഥയ്ക്കനുസരിച്ചും സുതാര്യമായും നടത്തിയില്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കുമെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു.