paramedical

തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും എൽ.ബി.എസ് ഡയറക്ടർക്കും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

മലപ്പുറം എടപ്പാൾ നടുവട്ടം, വല്ലൂരാൻ ഹൗസിൽ അബ്ദുൾ നാസറിന്റെ മകൻ ഭിന്നശേഷിക്കാരനായ സൽമാൻ റാഷിദിന് പാരാമെഡിക്കൽ കോഴ്സ് പ്രവേശനത്തിൽ സംവരണാനുകൂല്യം നിഷേധിച്ചതായുള്ള പരാതിയിലാണ് നടപടി. സംവരണാവകാശം ലംഘിക്കപ്പെട്ട കുട്ടിക്ക് നിയമപ്രകാരം കോഴ്സിലേക്ക് പ്രവേശനം നൽകണം. അല്ലെങ്കിൽ നടപടി കൈക്കൊള്ളാതിരിക്കാൻ കാരണം നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ ബോധിപ്പിക്കാനാണ് നിർദ്ദേശം.