
വെഞ്ഞാറമൂട്: പത്താം ക്ലാസ് വിദ്യാർത്ഥിനി കുളിമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തിൽ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകൾ കൃഷ്ണപ്രിയ(15)ആണ് മരിച്ചത്. ശനിയാഴ്ച പകൽ രണ്ടര മണിയോടെ ആയിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നു പുക ഉയരുന്നതുകണ്ട് അയൽവാസികൾ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു ബന്ധുവാണ് ഒപ്പം താമസിച്ചിരുന്നത്.സഹോദരി വൈഷ്ണവി.