
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസിലെ 108 ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരത്ത് നിയമനം ലഭിച്ചവർ ഇവരാണ്- യു.ബിജു (കഴക്കൂട്ടം), ഇ.ഡി ബിജു (പേരൂർക്കട), ഫിലിപ്പ് സാം (പാങ്ങോട്), പി.ആർ. സന്തോഷ് (മലയിൻകീഴ്), എസ്.വിജയശങ്കർ (സൈബർ ക്രൈം), എം.എസ്. രാജീവ് (തിരുവല്ലം), എം.കെ.രാജേഷ് (സൈബർ ക്രൈം, തിരു. റൂറൽ), പി.എസ്. സുബ്രഹ്മണ്യൻ (കിളിമാനൂർ), വി.കെ. ജയപ്രകാശം (കടയ്ക്കാവൂർ), ജി.പി. മനുരാജ് (കല്ലമ്പലം), പി.എം.ബൈജു (അരുവിക്കര), നോബിൾ മാനുവൽ (നരുവാമൂട്), കെ.എസ്. ഗോപകുമാർ (സൈബർ സ്റ്റേഷൻ), കെ.പി. ധനീഷ് (വട്ടിയൂർക്കാവ്), എസ്.സുൽഫിക്കർ (കൺട്രോൾ റൂം)