തിരുവനന്തപുരം: കേരള സർവകലാശാല 25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. പരീക്ഷകൾ 26ലേക്ക് മാറ്റിവച്ചു. അന്ന് പി.എസ്.സി പരീക്ഷ നടക്കുന്നതിനാലാണിത്. പരീക്ഷാസമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.