mullappally

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

വസ്തുതകൾക്ക് നിരക്കാത്തതും അസത്യങ്ങളുടെ ഘോഷയാത്രയുമായിരുന്നു കാസർകോട് മുഖ്യമന്ത്റി നടത്തിയ പ്രസംഗം. യു.ഡി.എഫ് സർക്കാർ തുടങ്ങിവെച്ച പദ്ധതികളുടെ നാടമുറിക്കുന്നതിന് അപ്പുറം എന്ത് വികസന നേട്ടമാണ് ഈ സർക്കാരിന് അവകാശപ്പെടാനുള്ളത്. ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച മുഖ്യമന്ത്റിക്ക് അഴിമതിയെക്കുറിച്ച് പറയാൻ എന്തുയോഗ്യതയാണുള്ളത്. ലൈഫ് പദ്ധതിയിലെ അഴിമതിയും അതിലെ മുഖ്യമന്ത്റിയുടെ പങ്കും പുറത്തു വരാതിരിക്കാനാല്ലെ സർക്കാർ സി.ബി.ഐ അന്വേഷണത്തെ തടസപ്പെടുത്തിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.