
പൂവാർ: കാഞ്ഞിരംകുളം കഴിവൂർ ഇടക്കണ്ടം മേലെ പുത്തൻ വീട്ടിൽ അലക്ക് തൊഴിലാളിയായ സുകുമാര (49) നെ വീടിന് സമീപത്തെ കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. സുകുമാരന്റെ മകൻ ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. അതിന്റെ ഓർമ്മ ദിനത്തിൽ മദ്യപിച്ച് പ്രദേശത്ത് കാണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. അടുത്ത ദിവസം ഉച്ചയോടെയാണ് മൃതദേഹം കുളിക്കടവിൽ കാണ്ടത്. ഭാര്യയുമായി പിണങ്ങി അമ്മ ശാന്ത യോടൊപ്പമായിരുന്നു താമസം. രണ്ട് ആൺ മക്കൾകൂടിയുണ്ട്. .