
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും, പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങൾക്കായും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ. ഐശ്വര്യകേരള യാത്രയിലുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശാനുസരണം കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും,കെ.എസ്. ശബരിനാഥൻ എം.എൽ.എയും സമരത്തിലുള്ള ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആ സർക്കാരിനു നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗികവും നിയമപരവുമായ കാര്യങ്ങൾ ഉദ്യോഗാർഥികളുമായി ഇരുവരും സംസാരിച്ചു. ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച പ്രശ്നങ്ങൾ രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മൻ ചാണ്ടിയെയും അവർ ധരിപ്പിക്കും.