
കോവളം: വീഡിയോ യു ട്യൂബിൽ പ്രചരിപ്പിച്ച് പേരെടുക്കാൻ ബൈക്കുകളിൽ മരണപ്പാച്ചിൽ നടത്തി നാട്ടുകാരെ വിറപ്പിച്ച സംഘത്തിലെ ഒൻപത് പേരെ പൊലീസ് അറസ്റ്ര് ചെയ്തു. മത്സരയോട്ടത്തിനായി മോഡിഫിക്കേഷൻ വരുത്തി കൊണ്ടുവന്ന ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു. കോവളം ബൈപാസിൽ കല്ലുവെട്ടാൻ കുഴിയിൽ
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം ബൈക്കുകളിലെത്തിയത്.
പൊലീസും നാട്ടുകാരും തിരിച്ചറിയാതിരിക്കാൻ പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകളും മാറ്റിയിരുന്നു. പ്രത്യേക വേഷം ധരിച്ച് റോഡിൽ അഭ്യാസ പ്രകടനം നടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. വിഴിഞ്ഞം കോവളം സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചവരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
വിഴിഞ്ഞം ഇൻസ്‌പെക്ടർ ജി. രമേഷ്, എസ്.ഐ പി. ശ്രീജിത്ത്, പൊലീസുകാരായ അജികുമാർ, കൃഷ്ണകുമാർ ,സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ വലയിലാക്കിയത്.