kl

ചങ്ങരംകുളം: കോലിക്കരയിയിൽ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രധാന പ്രതിയടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂർ സ്വദേശി അമൽ ബാബു(21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കൽ മുനീബ് (25) കുത്തേറ്റ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷമാസിനെയും മഹേഷിനെയും കോലിക്കരയിൽ പണി തീരാത്ത വീട്ടിൽ നിന്നും അമൽ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം. ഇവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുനീബും ഷമാസും തമ്മിൽ ഏറെ നാളായി നില നിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തിൽ
തിരൂർ ഡിവൈ.എസ്.പി സുരേഷ്ബാബുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്.ഐ മുഹമ്മദ് റാഫി, എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ രാജേഷ്, ചങ്ങരംകുളം സി.ഐ സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത്, ഹരിഹരസൂനു, ആന്റോ, എ.എസ്.ഐ സജീവ്, സി.പി.ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.