general

പാറശാല: അയിര കാരകോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി സംഘത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സംഘം പ്രസിഡന്റ് എസ്. അയ്യപ്പൻ നായർക്ക് അംഗീകാരം കൈമാറി. മിൽമ ചെയർമാൻ കല്ലട രമേശ്, മേഖല യൂണിയൻ അധികാരികളായ അഡ്വ. സദാശിവൻപിള്ള, സുരേഷ്‌കുമാർ, ഡോ.ഇ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.