samaram

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ യൂത്ത് കോൺഗ്രസ്. റാങ്ക് ഹോൾഡേഴ്സിനൊപ്പം ചേരാതെ യൂത്ത് കോൺഗ്രസ് പ്രത്യേക സമരം നടത്തി പിന്തുണയ്‌ക്കും.

ഇതിന്റെ ഭാഗമായി എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ഇന്നലെ വൈകിട്ട് മുതൽ അനിശ്ചിതകാല സമരം തുടങ്ങി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസും രംഗത്തുവന്നത്. കുടുംബാംഗങ്ങളടക്കമുള്ളവരെ പന്തലിലെത്തിച്ചാണ് റാങ്ക് ഹോൾഡേഴ്സ് സമരത്തിന്റെ രൂപം മാറ്റിയത്.

ഇന്ന് ചേരുന്ന ക്യാബിനറ്റ് യോഗം കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുക്കുന്നതോടെ സമരത്തിന്റെ കടുപ്പം കൂടും. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും വെള്ളിയാഴ്ച രാത്രി സമരനേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയും വിജയിച്ചില്ല. പിന്നീടാണ് കെ.എസ്. ശബരീനാഥനും കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യുകുഴൽനാടനും സമരനേതാക്കളുമായി ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് ഷാഫി പറമ്പിലും ശബരീനാഥും സമരപന്തൽ സന്ദർശിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.

താത്കാലികക്കാരെ നിയന്ത്രണമൊന്നുമില്ലാതെ സ്ഥിരപ്പെടുത്തുക വഴി വിവാദ കുരുക്കിലാണ് സർക്കാർ. വിവാദങ്ങൾ പൊലിപ്പിച്ചാൽ യുവാക്കളുടെ പിന്തുണ ആർജ്ജിക്കാൻ കഴിയുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതീക്ഷ. അടുത്ത ദിവസങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അതിനുള്ളിൽ സമരം പരമാവധി ശക്തമാക്കുകയാണ് ലക്ഷ്യം. യൂത്ത് കോൺഗ്രസിന്റെ കൂടുതൽ നേതാക്കൾ ഇന്നും നാളെയുമായി സമരത്തിൽ അണിചേരും. കോൺഗ്രസിന്റെ ശക്തമായ പിന്തുണയും സമരത്തിനുണ്ടാവും.

പി.​എ​സ്.​സി​ ​ലി​സ്റ്റി​ലു​ള്ള​ ​മു​ഴു​വൻ പേ​ർ​ക്കും​ ​ജോ​ലി​യെ​ന്ന് ​ചെ​ന്നി​ത്തല

കോ​ട്ട​യം​:​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​പി.​എ​സ്.​സി​ ​ലി​സ്റ്റി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​ജോ​ലി​ ​ന​ൽ​കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​പാ​ലാ​യി​ൽ​ ​ഐ​ശ്വ​ര്യ​ ​കേ​ര​ള​ ​യാ​ത്ര​യ്ക്ക് ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
യു.​ഡി.​എ​ഫ് ​അ​ന​ധി​കൃ​ത​ ​നി​യ​മ​ന​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​പി​ൻ​വ​ലി​ക്കും.​ ​ക്രൈ​സ്ത​വ​ ​മ​ത​മേ​ല​ദ്ധ്യ​ക്ഷ​ൻ​മാ​രു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​അ​വ​ർ​ ​പ​ങ്കു​വ​ച്ചി​രു​ന്ന​ ​ചി​ല​ ​ആ​ശ​ങ്ക​ക​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ഇ​ക്കാ​ര്യം​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ലും​ ​ഉ​ൾ​ക്കൊ​ള്ളി​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​വ​ർ​ഗീ​യ​ത​ ​ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്.​ ​പൗ​ര​ത്വ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ദ്യം​ ​നി​ല​പാ​ടെ​ടു​ത്ത​ത് ​കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫും​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​കോ​ൺ​ഗ്ര​സു​മാ​ണ്.​ ​നി​യ​മ​ത്തി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​കൊ​ടു​ത്തു.​ ​പൗ​ര​ത്വ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള​ ​സം​യു​ക്ത​ ​സ​മ​ര​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക്ഷ​ണി​ച്ച​തും​ ​താ​നാ​ണ്.​ ​മ​ത​ന്യൂ​ന​പ​ക്ഷ​ ​സം​ര​ക്ഷ​ണം​ ​യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ലേ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യൂ

റാ​ങ്ക് ​ഹോ​ൾ​ഡ​ർ​ ​സ​മ​രം നി​രാ​ഹാ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്കാ​യി​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ലെ​ ​സ​മ​രം​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​സ​ർ​വ​ന്റ്സ്,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​ശ​ക്ത​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​കൂ​ട്ട​ ​ശ​യ​ന​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​പ്ര​തീ​കാ​ത്മ​ക​ ​വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കി​യാ​ണ് ​പൊ​ലീ​സ് ​റാ​ങ്ക് ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ ​പ്ര​തി​ഷേ​ധി​ച്ച​ത്.
കൂ​ടു​ത​ൽ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ച് ​നി​യ​മ​നം​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് 22ാം​മു​ത​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​നി​രാ​ഹാ​രം​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​അ​റി​യി​ച്ചു.​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​കൂ​ടു​ത​ൽ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​സ​മ​ര​ത്തി​നെ​ത്തും.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ന​ട​ത്തി​യ​ ​കൂ​ട്ട​ ​ശ​യ​ന​പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ​ ​ല​യ​ ​രാ​ജേ​ഷ് ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​വ​നി​താ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​ബോ​ധ​ര​ഹി​ത​രാ​യി.​ ​ഇ​വ​രെ​ ​ആം​ബു​ല​ൻ​സി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച് ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി.
സ​മ​രം​ ​ഒ​രാ​ഴ്ച​ ​പി​ന്നി​ട്ടി​ട്ടും​ ​ച​ർ​ച്ച​യ്ക്ക് ​പോ​ലും​ ​സ​ർ​ക്കാ​ർ​ ​വി​ളി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​പ്ര​തീ​കാ​ത്മ​ക​ ​വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കി​ ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​പി​ന്നോ​ട്ട് ​ന​ട​ന്നു​ള്ള​ ​സ​മ​ര​വും​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ച​ർ​ച്ച​ ​ചെ​യ്ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​മ​ര​ക്കാ​ർ​ ​പ​ല​രും​ ​അ​വ​ശ​രാ​യ​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക്ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​ക്രൂ​ര​മാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ന​ട​ക്കു​ന്ന​താ​യി​ ​അ​വ​ർ​ ​പ​റ​ഞ്ഞു.