
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 21 ന് വൈകിട്ട് പാറശാലയിൽ സമാപിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 20, 21 തീയതികളിൽ പര്യടനം നടത്തും. 23ന് വൈകിട്ട് 4ന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് സംഘടിപ്പിക്കുന്ന സമാപന റാലി രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുമെന്നും ഹസൻ അറിയിച്ചു.