
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച എൻ.പി(ഐ) (പൊതുവിഭാഗംഇൻസ്റ്റിറ്റ്യൂഷൻ) റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന, ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് റേഷൻ വിഹിതം ലഭിക്കുന്നതിനായാണ് പുതിയ വിഭാഗം രൂപീകരിച്ചത്