vld-2

വെള്ളറട: പാറശാല നിയോജക മണ്ഡലത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ സമഗ്ര പദ്ധതിയായ സൂര്യകാന്തിക്ക് ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ സ്‌കൂളികളിലെ വിദ്യാർത്ഥികളെ എം.എൽ.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണ, കവി ഡോ. ബിജു ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം വസന്ത കുമാരി, ക്ഷേമകാര്യ അദ്ധ്യക്ഷൻ എസ്.എസ്. റോജി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പാൾ സി.ഒ. രാജി, ഹെഡ്മിസ്ട്രസ് ഷഹ്ബാനത്ത്, സ്റ്റാഫ് സെക്രട്ടറി സൗദീഷ് തമ്പി തുടങ്ങിയവർ സംസാരിച്ചു.