
ഫെബ്രുവരി 18 മുതൽ 25 വരെ നടക്കുന്ന ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലി (സി.ഐ.എഫ്.എഫ്)ലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 13 ചിത്രങ്ങളിൽ മലയാളി താരങ്ങൾ മുഖ്യ വേഷങ്ങളിലഭിനയിച്ച 4 ചിത്രങ്ങളും.
സൂപ്പർതാരം സൂര്യയുടെ നായികയായി അപർണാ ബാലമുരളി അഭിനയിച്ച സൂരറൈ പോട്, ഭരതിന്റെ നായികയായി ഇഷ്ക് ഫെയിം ആൻ ശീതൾ അഭിനയിച്ച കാളിദാസ്, അബ്രഹാമിന്റെ സന്തതികളിലൂടെ പ്രശസ്തനായ ആർസൺ പോളും ജേക്കബിന്റെ സ്വർഗരാജ്യം ഫെയിം റേബാമോണിക്ക ജോൻും നായകനും നായികയുമാകുന്ന മഴൈയിൽ നനൈകിറേൻ, ജെ.കെ. ഫ്രെഡറിക് സംവിധാനം ചെയ്ത് ജ്യോതികയോടൊപ്പം അക്ഷര കിഷോർ അഭിനയിച്ച പൊൻമകൻ വന്താൻ എന്നിവയാണ് ആ ചിത്രങ്ങൾ. സുധാ കൊങ്ങർ സംവിധാനം ചെയ്ത സൂരറൈ പോട്ര് ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രമാണ്.
ടി. സുരേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഴൈയിൽ നനൈകിറന്നൻ. ശ്രീസെന്തിലാണ് ക്രൈംത്രില്ലറായ കാളിദാസിന്റെ ംസവിധായകൻ.
സൂര്യ നിർമ്മിച്ച് ജ്യോതിക നായികയായ പൊൻമകൾ വന്താൾ ഒ.ടി.ടി റിലീസായെത്തിയ ആദ്യ തമിഴ് ചിത്രമാണ്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ലേബർ, ഗൽത്ത, മൈ നെയിം ഈസ് ആനന്ദൻ, ഗോഡ് ഫാദർ, ദ മൊസ്കിലേറ്റർ, ഫിലോസഫി, ചിയാങ്കൾ, സംഡേ, കുപ്രണസിംഗം, കന്നിമാസം എന്നിവയാണ് ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കേണ്ട മറ്റ് ചിത്രങ്ങൾ.
53 രാജ്യങ്ങളിൽ നിന്നെത്തുന്ന 91 സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ഫ്രഞ്ച് ചിത്രമായ ദ ഗേൾ വിത്ത് എബ്രോസ്ലെറ്റിന്റെ പ്രദർശനത്തോടെയാണ് മേളയുടെ തുടക്കം. ഇന്തോ സിനി അപ്രീസിയേഷൻ ഫൗണ്ടേഷനും പി.വി ആരും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.