sg

പ്രഖ്യാപനം ഇന്ന്, ഷൂട്ടി​ംഗ് മാർച്ച് 5ന്.

പൊറി​ഞ്ചു മറി​യം ജോസി​ന് ശേഷം ജോഷി​ സംവി​ധാനം ചെയ്യുന്ന ചി​ത്രത്തി​ൽ സുരേഷ് ഗോപി​ നായകനാകുന്നു. ഡേവി​ഡ് കാച്ചപ്പള്ളി​ പ്രൊഡക്ഷൻസി​ന്റെ ബാനറി​ൽ ഡേവി​ഡ് കാച്ചപ്പി​ള്ളി​ നി​ർമ്മി​ക്കുന്ന ഈ ചി​ത്രത്തി​ന്റെ ടൈറ്റി​ൽ ഇന്ന് രാവി​ലെ പ്രഖ്യാപി​ക്കും. ആർ.ജെ. ഷാനാണ് ചി​ത്രത്തി​ന്റെ രചന നി​ർവഹി​ക്കുന്നത്. കാമറ-അജയ് ഡേവി​ഡ് കാച്ചപ്പി​ള്ളി​.

ലേലം, പത്രം, വാഴുന്നോർ, സൂര്യ തുടങ്ങി​ നി​രവധി​ ചി​ത്രങ്ങൾ സുരേഷ് ഗോപി​യെ നായകനാക്കി​ ജോഷി​ ഒരുക്കി​യി​ട്ടുണ്ട്. ജോഷി​യുടെ മമ്മൂട്ടി​ ചി​ത്രങ്ങളായ ന്യൂഡൽഹി​യി​ലും നായർ സാബി​ലും ധ്രുവത്തി​ലും മൾട്ടി​ സ്റ്റാർ ചി​ത്രമായ ട്വന്റി​ 20 യി​ലും സുരേഷ് ഗോപി​ അഭി​നയി​ച്ചി​ട്ടുണ്ട്.