
യുവത്തിന് ശേഷം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിന് സന്തോഷം എന്ന് പേരിട്ടു. ചിത്രത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ തമിഴ് സൂപ്പർതാരം വിജയ് സേതുപതി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നവാഗതനായ അജിത്ത് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈദി ഫെയിം ബേബി മോണിക്കയും പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റാണ് ബേബി മോണിക്കയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം.
മിസ്. എൻ. സീൻ എന്റർടെയ്ൻമെന്റ്സിന്റെയും റെട്ട് കോൺ സിനിമാസിന്റെയും ബാനറിൽ ഉഷാ ലട്ടാലി, തുഷാർ.എസ്, അജിത്ത് തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സന്തോഷത്തിന്റെ രചന നിർവഹിക്കുന്നത്. അർജ്ജുൻ സത്യനാണ്. കാമറ - കാർത്തിക്.എ., എഡിറ്റർ - ജോൺകുട്ടി. സംഗീതം : നോബിൻ പോൾ, കോസ്റ്റ്യൂം ഡിസൈമ്മർ - സമീറ, സനീഫ്. കല : രാജീവ് കോവിലകം. മേയ്ക്കപ്പ് : സുധി സുരേന്ദ്രൻ.