
മഞ്ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്ന മേരി ആവാസ് സുനോയിൽ ശിവദയും. വെള്ളത്തിന് ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റേഡിയോജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്, തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോൾ. മുംബയും കാശ്മീരുമാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ. ജോണി ആന്റണി, സുധീർ കരമന തുടങ്ങിയവരും താരനിരയിലുണ്ട്.
ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശിവദ മലയാളത്തിനൊപ്പം തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കാമറ - നൗഷാദ് ഷെരീഫ്, എഡിറ്റിംഗ് ബിജിത് ബാല, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, കല - ത്യാഗു തവന്നൂർ, മേക്കപ്പ് : പ്രദീപ് രംഗൻ, കിരൺരാജ്, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, സമീറ സന്നീഫ്, സരിത, ജയസൂര്യ. സ്റ്റിൽസ് : ലിബിസൺ ഗോപി.