tamil

ക​ട്ട​പ്പ​ന​:​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നെ​ത്തി​യ​ 16.5​ ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​രാ​ൾ​ ​കൂ​ടി​ ​അ​റ​സ്റ്റി​ലാ​യി.​ ​ത​മി​ഴ്നാ​ട് ​രാ​യ​പ്പ​ൻ​പ്പെ​ട്ടി​ ​സ്വ​ദേ​ശി​ ​പാ​ർ​ത്ഥി​പ​നാ​ണ് ​(40​)​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​തോ​ടെ​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ ​മൂ​ന്നാ​യി.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക​മ്പ​ത്ത് ​നി​ന്ന് ​വാ​ങ്ങി​യ​ ​ക​ഞ്ചാ​വ് ​ബൊ​ലേ​റോ​യി​ൽ​ ​ക​ട്ട​പ്പ​ന​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​ ​വ​ണ്ട​ൻ​മേ​ട് ​മാ​ലി​ ​മ​ഹാ​റാ​ണി​ ​ഇ​ല്ല​ത്ത് ​ദൈ​വം​ ​(36​),​ ​ത​മി​ഴ്നാ​ട് ​രാ​യ​പ്പ​ൻ​പെ​ട്ടി​ ​സ്വ​ദേ​ശി​ ​ര​ഞ്ജി​ത്ത് ​(28​)​ ​എ​ന്നി​വ​രെ​ ​ക​ഴി​ഞ്ഞ​ ​ഏ​ഴി​ന് ​പു​ല​ർ​ച്ചെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ർ​ക്കോ​ട്ടി​ക് ​സ്‌​ക്വാ​ഡും​ ​വ​ണ്ട​ൻ​മേ​ട് ​പൊ​ലീ​സും​ ​ആ​മ​യാ​റി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഇ​വ​ർ​ ​സ​ഞ്ച​രി​ച്ച​ ​ബൊ​ലേ​റോ​യി​ൽ​ ​നി​ന്ന് ​മൂ​ന്നു​ ​പൊ​തി​ക​ളാ​ക്കി​ ​സൂ​ക്ഷി​ച്ച​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ത​മി​ഴ്നാ​ട് ​ക​മ്പ​ത്തു​നി​ന്ന് ​ഒ​ന്നേ​കാ​ൽ​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​വാ​ങ്ങി​യ​ ​ക​ഞ്ചാ​വ് ​ക​ട്ട​പ്പ​ന​യി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​എ​ത്തി​ച്ച് ​വി​ൽ​ക്കാ​നാ​യി​രു​ന്നു​ ​സം​ഘം​ ​ല​ക്ഷ്യ​മി​ട്ട​ത്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വ് ​എ​ത്തി​ച്ച് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​വി​ൽ​ക്കു​ന്ന​ ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ക​ളാ​ണ് ​പി​ടി​യി​ലാ​യ​വ​ർ.​ ​പാ​ർ​ത്ഥി​പ​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.