pic

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി.പ്രജേഷ്‌സെൻ ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ്

'മേരി ആവാസ് സുനോ'. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.

ക്യാ്ര്രപൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. എഡിറ്റർ: ബിജിത് ബാല, സംഗീതം: എം.ജയചന്ദ്രൻ, വരികൾ: ബി.കെ.ഹരി നാരായണൻ. കോസ്റ്റ്യൂം: അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ. പി.ആർ.ഒ: പി.ശിവപ്രസാദ്.