sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി യോഗം കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്‌മാരക മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സബിൻ വർക്കല ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് ദീപു അരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. 19ന് ആലപ്പുഴയിൽ നടക്കുന്ന ' ഉണരുന്ന യുവത്വം' സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1000 പേർ പങ്കെടുക്കും. ' സംഘടിച്ചു ശക്തരാകുക' എന്ന ഗുരുദേവ വാക്യത്തിന്റെ 95ാം വാർഷികവും യോഗം ജനറൽ സെക്രട്ടറി പദത്തിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷവും സംയുക്തമായി നടത്താനും തീരുമാനമായി. സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി സംസാരിച്ചു. യോഗത്തിൽ യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ആർ.പി. തംബുരു സ്വാഗതവും ജില്ലാ ട്രഷറർ ദഞ്ചുദാസ് നന്ദിയും പറഞ്ഞു.