
തിരുവനന്തപുരം: ഏഴ് ജില്ലകളിലായി 40.46 കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തീകരിച്ച 18 ടൂറിസം പദ്ധതികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . കോവളം അന്താരാഷ്ട്ര ടൂറിസം സെന്റർ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 9.9 കോടി രൂപ ചെലവിൽ സമുദ്ര ബീച്ച് പാർക്ക് ഏരിയ, ഗ്രോവ് ബീച്ച് ഏരിയ എന്നിവയുടെ വികസനം, 52 ലക്ഷം ചെലവിട്ട് മൂലവിളാകം നടപ്പാതയുടെ സൗന്ദര്യവത്കരണവും ഇന്റർലോക്ക് പാകലും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.ർ
ചങ്ങനാശ്ശേരി മനക്കച്ചിറ ടൂറിസം പദ്ധതി നവീകരണം, കുമരകം എസ്.ടി.പി, അങ്കമാലി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ നവീകരണം ഒന്നാം ഘട്ടം, വടക്കൻ പറവൂർ പാലിയം പദ്ധതി അറ്റകുറ്റപ്പണികളും പരിപാലനവും, വടക്കൻ പറവൂർ മാർക്കറ്റ് നവീകരണം,കൊടുങ്ങല്ലൂർ മതിലകം ബംഗ്ലാകടവ്,കൊടുങ്ങല്ലൂർ കോട്ടപ്പുറം ചിൽഡ്രൻസ് പാർക്ക്,മാള സെമിത്തേരി കോമ്പൗണ്ട് മതിൽ നിർമ്മാണം,മാള സിനഗോഗ് നവീകരണം,കാസർകോട് സ്റ്റേഡിയം സ്‌ക്വയർ എന്നിവയാണ് വിവിധ ജില്ലകളിലായി ഉദ്‌ഘാടനം ചെയ്ത മറ്റ് പദ്ധതികൾ.