ahana

പ്രണയം എന്നത് മനോഹരമായൊരു അനുഭവമാണ്. ലോകമെമ്പാടുമുള്ള പ്രണയികൾ വാലന്റൈൻസ് ഡേ ആഘോഷിച്ചപ്പോൾ താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ഡേ ആശംസകളുമായി എത്തിയിരുന്നു. രാത്രി ആകാശത്തിനു കീഴെ വെളിച്ചവും കയ്യിലേന്തി നിൽക്കുന്ന ഒരു ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. “നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്നതിന് നിങ്ങൾക്ക് എല്ലായ്‌പ്പോഴും മറ്റൊരാളുടെ ആവശ്യമില്ല. നിങ്ങൾ‌ക്കത് സ്വയം ചെയ്യാൻ‌ കഴിയും. ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് അഹാനയുടെ ആശംസ.