
തിരുവനന്തപുരം: പാച്ചല്ലൂർ (ചുടുകാട്) ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 9ന് മേൽ 9.30നകം മാല ചാർത്തൽ കർമ്മം നടക്കും. അഞ്ചാം ഉത്സവ ദിവസമായ നാളെ വൈകിട്ട് 5 മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിറപറയും തട്ട നിവേദ്യ സ്വീകരണവും നടക്കും. 18ന് രാവിലെ 5.30ന് ശതകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, 10ന് ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 5ന് ദേവിയെ പുറത്തെഴുന്നള്ളിച്ച് പച്ചപ്പന്തലിൽ കുടിയിരുത്തും. രാത്രി 10ന് കുത്തിയോട്ടം, ചൂരൽകുത്ത്, 19ന് ഉച്ചയ്ക്ക് 1ന് പൊങ്കാലയ്ക്ക് അടുപ്പുവെട്ട്. 3ന് പൊങ്കാല. നിവേദ്യം പണ്ടാര അടുപ്പിൽ മാത്രമാണ്. 20ന് രാത്രി 8ന് പള്ളിവേട്ട, 10ന് പള്ളിനിദ്ര. 21ന് രാവിലെ 5ന് പള്ളിയുണർത്തൽ, കണി കാണിക്കൽ, കലശാഭിഷേകം, നവകം, രാത്രി 9ന് ആറാട്ട്. 22ന് രാത്രി 12ന് മഹാകുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് ദേവസ്വം ചെയർമാൻ കെ. അപ്പുക്കുട്ടൻ, കൺവീനർ ഡി. സിജോയ്, ഉത്സവ കമ്മിറ്റി കൺവീനർ എസ്. ഉദയരാജ് എന്നിവർ അറിയിച്ചു.