
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ കൊവിഡ് വാർഡിൽ വീണ്ടും മൊബൈൽ മോഷണം. പെരുകാവ് പ്രണവത്തിൽ വാണിയുടെ ഫോണാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്. ഈ മാസം നടക്കുന്ന നാലാമത്തെ മോഷണമാണിതെങ്കിലും കാര്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. മൂന്നു മാസത്തിനിടെ 12 ഫോണുകളാണ് ആശുപത്രിയിൽ നിന്ന് കവർന്നത്. എന്നാൽ ഇതുവരെയും ആരെയും പിടികൂടാനായിട്ടില്ല. വിശ്രമ കേന്ദ്രത്തിൽ ഫോൺ ചാർജ്ജ് ചെയ്യുന്നതിന് വച്ചാൽ മണിക്കൂറുകളോളം അതിന് കാവൽ നിൽക്കേണ്ട അവസ്ഥയാണ്. ഇതോടെ ആശുപത്രി വളപ്പിലെ പേ ടോയ്‌ലെറ്റിൽ കൊണ്ടുപോയാണ് മിക്കവരും ഫോൺ ചാർജ്ജ് ചെയ്യുന്നത്.