
കല്ലമ്പലം :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ ഏലായിൽ മുണ്ടകൻ കൊയ്ത്ത് നടന്നു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.എസ്.ബിജു,കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജവാദ്,ജില്ലാ കമ്മിറ്റി അംഗം ആർ.കെ.ദിലീപ് കുമാർ,ഉപജില്ലാ പ്രസിഡന്റ് എൻ.ജി.സാജൻ,വൈസ് പ്രസിഡന്റ് അനൂപ്.വി.നായർ,ജോയിന്റ് സെക്രട്ടറി കെ.നവാസ്,കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലയുടെ നേതൃത്വത്തിലാണ് മുണ്ടകൻ കൃഷിക്ക് വിത്തിറക്കിയതും വിളവെടുത്തതും.കൃഷി പരിപാലനത്തിനായി ഉപ ജില്ലാ സെക്രട്ടറി എസ്.സുരേഷ് കുമാർ അവധി ദിവസങ്ങളിൽ സമയം കണ്ടെത്തിയിരുന്നു.