
തിരുവനന്തപുരം: ഇന്നു പുലർച്ചെ മുതൽ ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കി. ദേശീയ പാത അതോറിട്ടിയുടെ ടോൾ പ്ലാസകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ ഇനി ഫാസ് ടാഗ് നിർബന്ധമാണ്. ബാങ്കുകൾ, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ, ദേശീയപാത അതോറിട്ടിയുടെ സെയിൽസ് പോയിന്റുകൾ, ടോൾ പ്ലാസകൾ, പേ ടി.എം. വാഹന ഏജൻസികൾ, ആർ.ടി.ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും ഓൺലൈനായും ലഭിക്കും. ആദ്യം 500 രൂപ നൽകണം. ഇതിൽ 200 രൂപ ഡെപ്പോസിറ്ര്, 200 രൂപ പുതുക്കൽ തുക, 100 ഒറ്രത്തവണ ചാർജ്ജ്.
മൊബൈൽ ഫോൺ നമ്പർ, വിലാസം എന്നിവയുണ്ടെങ്കിൽ ഫാസ്ടാഗെടുക്കാം.
പിന്നീട് തുക നൽകി റീചാർജ്ജ് ചെയ്യാം. ടോൾ പ്ലാസയിലെത്തുന്നതിന് 30 മിനുട്ട് മുമ്പേ ഇവ ചാർജ്ജുണ്ടോ എന്നുറപ്പുവരുത്തണം. ടാഗ് പ്രവർത്തനരഹിതമാണെങ്കിലും പിഴ അടയ്ക്കേണ്ടി വരും.