
തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വീഡിയോ കോൺഫറൻസിലൂടെ നടന്നു. 103 അംഗീകൃത അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോകിനെ പ്രസിഡന്റായും വ്യവസായവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഇൻചാർജ് ഓഫ് സെക്രട്ടറി റിസോഴ്‌സസ്) ഗോകുൽ. ജി.ആർ ( ട്രഷറർ ), കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷ്, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ. ഉമേഷ് (ജോയിന്റ് സെക്രട്ടറിമാർ), എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ. എസ്. ചിത്ര (അസിസ്റ്റന്റ് ട്രഷറർ), ഡിസാസ്റ്റർ കമ്മിഷണർ ഡോ. എ. കൗശികൻ, കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഷീബ ജോർജ്ജ്, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ കൃഷ്ണ തേജ, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ വിനയ് ഗോയൽ, കോഴിക്കോട് സബ്കളക്ടർ ജി. പ്രീയങ്ക, തലശേരി സബ്കളക്ടർ അനുകുമാരി (അംഗങ്ങൾ).