
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്റി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ മന്ത്റിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്. യുവാക്കളോട് കാട്ടിയ ക്രൂരതയും അനീതിയുമാണിത്. ഇരുട്ടിന്റെ മറവിൽ സമരം ഒത്തുതീർപ്പാക്കാൻ ഡി.വൈ.എഫ്.ഐ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാർത്ഥികൾ അംഗീകരിക്കാത്തതിന്റെ പ്രതികാര ബുദ്ധിയാണ് മുഖ്യമന്ത്റി മന്ത്റിസഭാ യോഗത്തിൽ കാട്ടിയത്. ദുരഭിമാനം വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ